Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oath Taking

America

എ​സ്എം​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ നി​ർ​വ​ഹി​ക്കും

ഫി​ലാ​ഡ​ൽ​ഫി​യ: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ത്മാ​യ സം​ഘ​ട​നാ​യ സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) പു​തി​യ നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​ന​വും ഈ ​മാ​സം 31ന് ​ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷം രാ​വി​ലെ 9.30നു ​പു​തി​യ ഭാ​ര​വാ​ഹി​ക​ൾ രൂ​പ​താ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. തു​ട​ർ​ന്ന് പാ​രി​ഷ്ഹാ​ളി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​ന​വും ബി​ഷ​പ് മാ​ർ ആ​ല​പ്പാ​ട്ട്‌ നി​ർ​വ​ഹി​ക്കും. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ റ​വ.ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, എ​സ്എം​സിസി നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ.ഫാ. ​ജോ​ർ​ജ് എ​ള​മ്പാ​ശേ​രി​ൽ, ഫി​ലാ​ഡ​ൽ​ഫി​യ ഫൊ​റോ​നാ ഇ​ട​വ​ക വി​കാ​രി റ​വ.ഫാ.​ ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, സ്‌​ഥാ​പ​ക നേ​താ​ക്ക​ളും മു​ൻ പ്ര​സി​ഡ​ന്‍റുമാ​രു​മാ​യ ഡോ. ജെ​യിം​സ് കു​റി​ച്ചി, ജോ​ർ​ജ് മാ​ത്യു സിപിഎ, എ​സ്എംസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളു​വേ​ലി, ട്ര​ഷ​റ​ർ ടോ​മി പു​ല്ലാ​പ്പ​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മേ​ഴ്‌​സി കു​ര്യാ​ക്കോ​സ്, സെ​ബാ​സ്റ്റ്യ​ൻ ഇ​മ്മാ​നു​വേ​ൽ, ജോ​യി​ന്‍റ് സെ​ക്രട്ട​റി ജോ​ജോ കോ​ട്ടൂ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​ന്‍റോ ക​വ​ല​ക്ക​ൽ, ട്ര​സ്റ്റി​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു ചാ​ക്കോ, സെ​ക്ര​ട്ട​റി ജോ​ൺ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, ഗ്ലോ​ബ​ൽ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി പു​ല്ലാ​പ്പ​ള്ളി​ൽ, റീ​ജ​ണ​ൽ കോഓ​ർ​ഡി​ന​റ്റ​ർ റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

ത​ദ​വ​സ​ര​ത്തി​ൽ ന​വീ​ക​രി​ച്ച എ​സ്​എംസിസി വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​വും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ നി​ർ​വ​ഹി​ക്കും. എ​സ്​എംസി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും കൂ​ടാ​തെ വി​വി​ധ ചാ​പ്റ്റ​റു​ക​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞ: ഹര്‍ജി 23ന് പരിഗണിക്കും

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ല്‍ ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പേ​​​രി​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​ര്‍ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തു ചോ​​​ദ്യം​​​ചെ​​​യ്യു​​​ന്ന ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ഈ ​​​മാ​​​സം 23ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

20 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​ര്‍ക്ക് കോ​​​ട​​​തി നേ​​​ര​​​ത്തേ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു . ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ബെ​​​ഞ്ചാ​​​ണു വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

പ​​​ല​​​രും ദൈ​​​വ​​​തു​​​ല്യ​​​രാ​​​യി കാ​​​ണു​​​ന്ന നേ​​​താ​​​ക്ക​​​ളും മ​​​റ്റു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും എ​​​ന്നാ​​​ല്‍ അ​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഉ​​​ചി​​​ത​​​മാ​​​ണോ​​​യെ​​​ന്നാ​​​ണു പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തുണ്ടെന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ആ​​​ക്ടി​​​ലെ മൂ​​​ന്നാം അ​​​നു​​​ച്ഛേ​​​ദ​​​പ്ര​​​കാ​​​രം ദൈ​​​വ​​​നാ​​​മ​​​ത്തി​​​ലു​​​ള​​​ള സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യോ ദൃ​​​ഢ​​​പ്ര​​​തി​​​ജ്ഞ​​​യോ ആ​​​ണു വേ​​​ണ്ട​​​ത്. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ സി​​​പി​​​എം പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി പാ​​​ര്‍ട്ടി നേ​​​താ​​​വ് എ​​​സ്.​​​പി. ദീ​​​പ​​​ക്കാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്.

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞ; 20 ബി​​​ജെ​​​പി കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി

കൊ​​​ച്ചി: വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ 20 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും മ​​​റ്റും പേ​​​രു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യു​​​ടെ സാ​​​ധു​​​ത കോ​​​ട​​​തി​​​യു​​​ടെ തീ​​​ര്‍പ്പി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മ​​​ല്ലാ​​​തെ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ അ​​​സാ​​​ധു​​​വാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ സി​​​പി​​​എം പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി പാ​​​ര്‍ട്ടി നേ​​​താ​​​വ് അ​​​ഡ്വ. എ​​​സ്.​​​പി. ദീ​​​പ​​​ക് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

അ​​​യ്യ​​​പ്പ​​​നാ​​​മ​​​ത്തി​​​ല്‍, ഗു​​​രു​​​ദേ​​​വ നാ​​​മ​​​ത്തി​​​ല്‍, കാ​​​വി​​​ല​​​മ്മ​​​യു​​​ടെ നാ​​​മ​​​ത്തി​​​ല്‍ എ​​​ന്നി​​​ങ്ങ​​​നെ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞാ​​​ണ് പ​​​ല കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രും പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​യ​​​തെ​​​ന്നും ഇ​​​തു കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി നി​​​യ​​​മ​​​ത്തി​​​ലെ 143-ാം വ്യ​​​വ​​​സ്ഥ​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഹ​​​ര്‍ജി.

നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ന്‍ എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ളാ​​​യ അം​​​ഗ​​​ങ്ങ​​​ളോ​​​ടു നി​​​ര്‍ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തു​​​വ​​​രെ ഇ​​​വ​​​രെ കൗ​​​ണ്‍സി​​​ലി​​​ല്‍നി​​​ന്നു വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം. അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​വ​​​ര്‍ വോ​​​ട്ട് ചെ​​​യ്ത​​​തും ഹ​​​ർ​​​ജി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യി വാ​​​ദം കേ​​​ള്‍ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി, സ​​​ര്‍ക്കാ​​​രി​​​നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും ഉ​​​ള്‍പ്പെ​​​ടെ നോ​​​ട്ടീ​​​സ് അ​​​യ​​​ക്കാ​​​നും നി​​​ര്‍ദേ​​​ശി​​​ച്ചു.

Latest News

Corehub Up